സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, March 4, 2012

മാമ്മലശ്ശേരിയില്‍ യാക്കോബായ സഭ വിശ്വാസികള്‍ അനിശ്ചിതകാല പ്രാര്‍ത്ഥനായജ്ഞം തുടങ്ങി

പിറവം: ഇടവക പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യത്തിനായി മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയിലെ യാക്കോബായ സഭ വിശ്വാസികള്‍  അനിശ്ചിതകാല അഖണ്ഡ പ്രാര്‍ത്ഥനായജ്ഞം മൂന്നു ദിവസം പിന്നിട്ടു. 

മാമ്മലശ്ശേരി പള്ളിയില്‍ യാക്കോബായ സഭയുടെ  രണ്ട് വൈദികരും കൂറുമാറി മറുപക്ഷത്ത് ചേര്‍ന്നതുമൂലം യാക്കോബായ സഭ വിശ്വാസികള്‍ക്ക് തങ്ങളുടെ വിശ്വാസാചാരം അനുസരിച്ച് ശുശ്രൂഷകള്‍ നടത്താന്‍ വൈദികരില്ലാത്ത അവസ്ഥയാണെന്ന് ഫാ. വര്‍ഗീസ് പുല്ല്യാട്ടേലും ട്രസ്റ്റിമാരായ ജേക്കബ് മാത്യു മംഗലത്ത്, ജോയി താമരശ്ശേരില്‍ എന്നിവരും അറിയിച്ചു. ആരാധനാ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ നീതി ലഭിക്കുംവരെ പ്രാര്‍ത്ഥനാ യജ്ഞം തുടരുമെന്ന് അവര്‍ പറഞ്ഞു.

കുരിശുപള്ളിയോട് ചേര്‍ന്ന് പന്തല്‍ കെട്ടി വികാരിയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍, പ്രാര്‍ത്ഥനയും സുവിശേഷ പ്രസംഗവുമായി യജ്ഞം അനുഷ്ഠിക്കുകയാണ്.
ഇടവകയിലെ വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തില്‍ ആണ്  പ്രാര്‍ത്ഥനായജ്ഞം.
കണ്യാട്ടുനിരപ്പില്‍ പ്രാര്‍ത്ഥനായജ്ഞം 50 ദിവസത്തിലെത്തി
കോലഞ്ചേരി:ആരാധനാസ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്നുവരുന്ന പ്രാര്‍ത്ഥനായജ്ഞം ഞായറാഴ്ച 50-ാം ദിവസത്തിലെത്തി. രാവിലെ വി.കുര്‍ബാനക്കു ശേഷം നടക്കുന്ന പ്രാര്‍ത്ഥനായജ്ഞത്തിന് ഡോ.മാത്യൂസ് മോര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത, സഭാ സെക്രട്ടറി തമ്പൂ ജോര്‍ജ് തുകലന്‍, വികാരി ഫാ. ജേക്കബ് കാട്ടുപാടം, ഫാ. ഏലിയാസ് കാപ്പുംകുഴി, ഫാ. ജോയ്‌പോള്‍ മനയത്ത്, ഫാ. വര്‍ഗീസ് പനച്ചിയില്‍ എന്നിവര്‍ നേതൃത്വം നല്‍കും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.